ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ കോച്ചിങ്ങിന് തുടക്കമായി
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ കോച്ചിങ്ങിന് തുടക്കമായി
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ കോച്ചിങ്ങിന് തുടക്കമായി.
വിദ്യാർഥികൾക്ക് നേരെ വിവിധ തരത്തിലുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്.
സ്ത്രീകൾക്ക് സമൂഹത്തിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.
വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും പുറത്തിറങ്ങിയാൽ പോലും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാവുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരം സന്ദർഭങ്ങളിൽ ഇത്തരം കോച്ചിംങി യിലൂടെ ഒരു ശാശ്വത പരിഹാരമാവുകയാണ് വിദ്യാർഥികൾക്ക്.
സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ ചടങ്ങ് ഔപചാരിക ഉദ്ഘാടനം ചെയ്തു.
കായിക അധ്യാപകനായ സീ ടി ഇല്യാസ് ആണ് കോച്ചിങ്ങിന് നേതൃത്വം നൽകുന്നത്.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, കരാട്ടേ കോച്ചിംങ് അധ്യാപകനായ പ്രമോദ് ,
എ കെ അഷ്റഫ്, വി പിറഹിയാനത്ത്, ജദീർ, പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു