സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും അനുമോദനവും...
ഈസ്റ്റ് മലയമ്മ:നൂറുൽ മുഹമ്മദിയ്യ ഹയർ സെക്കണ്ടറി മദ്റസ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും പൊതുപരീക്ഷ വിജയികൾക്കുള്ള അനുമോദനവും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ടി.പി ആലി ഹാജി അധ്യക്ഷനായി.എൻ.പി ഹംസ മാസ്റ്റർ,ടി.പി അഹ്‌മദ് കുട്ടി ഹാജി അനുമോദിച്ചു.എ.പി സൽമാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.കെ.കെ ആലി, പി.മൊയ്തു,പി.എം മുസ്തഫ,അബൂബക്കർ ഫൈസി,എൻ.പി ഹമീദ് മാസ്റ്റർ,അബ്ദുല്ല അശ്അരി,ബുജൈർ ഹസനി,റമീസ് അശ്അരി,മുഹമ്മദ് അമീർ എം.പി,പി.സിറാജ് മാസ്റ്റർ,മുഹമ്മദ് യാസിർ സംബന്ധിച്ചു.