ഇശൽ വിരുന്നൊരുക്കി എളമരം ബി ടി എം ഒ യു പി സ്കൂളിൽ പ്രവേശനോത്സവം
വാഴക്കാട് :
എളമരം ബി ടി എം ഒ യു പി സ്കൂൾ പ്രവേശനോത്സവം വാഴക്കാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സക്കറിയ്യ ഉദ്ഘാടനം ചെയ്തു. ജയശ്രീ പി കെ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികൾക്കുള്ള പ്രവേശനോത്സവ സമ്മാനം വാർഡ് മെമ്പർ ശരീഫ ചിങ്ങൻകുളത്തിൽ നിർവ്വഹിച്ചു. ഗായകൻ അമീൻ പൊന്നാട്, വ്ലോഗ്ഗർ ജുനൈസ് മുണ്ടക്കുളം എന്നിവർ അവതരിപ്പിച്ച ഇശൽ വിരുന്ന് പ്രവേശനോത്സവത്തെ പ്രൌഡമാക്കി.കെ വി മുഹമ്മദ്, മുസ്തഫ വാഴക്കാട്,സുധ കെ ടി, സാജിത പി, രാകേന്ദു കെ വർമ്മ, ഹസീന ടി കെ, റീഷ്‌മദാസ്, ഹഫ്സ ടി പി, പ്രസംഗിച്ചു. നൗഷാദ് ഒ എം സ്വാഗതവും റഫീഖ് ടി കെ നന്ദിയും പറഞ്ഞു