Peruvayal News

Peruvayal News

നദീറയുടെ വിവാഹ ജീവിതത്തിന് വേദിയായി കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാന...

നദീറയുടെ വിവാഹ ജീവിതത്തിന് വേദിയായി കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാന.
മാവൂർ : 
ഒന്നര പതിറ്റാണ്ടോളം കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാനയിൽ അന്തേവാസിയായിരുന്ന നദീറ വിവാഹജീവിതത്തിലേക്ക്.
 സമീർ മുസ്ലിയാരുടെ ജീവിത പങ്കാളി ആയാണ് നദീറ മംഗല്യവതിയായത്.  സ്ഥാപനത്തിലെ ഉസ്താദന്മാരും അധികൃതരും
കാരണവന്മാരുടെ സ്ഥാനത്തുനിന്ന് അനുഗ്രഹ ആശംസകൾ നേർന്ന സന്തോഷ നിമിഷങ്ങൾ മായാത്ത ഓർമ്മകളായി എന്നും അവശേഷിക്കും.
കുറ്റിക്കാട്ടൂർ യതീംഖാന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നിക്കാഹിനു പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. 
യതീംഖാന പ്രസിഡണ്ട് എൻ പി കോയ ഹാജി , സെക്രട്ടറി ഇ എം കോയ ഹാജി , മൂസ മൗലവി, കെ പി കോയ, സയ്യിദ് മഹഷൂഖ് തങ്ങൾ ,സുബൈർ മാസ്റ്റർ , , അബ്ബാസ് ഹാജി എ വി മൊയ്‌ദീൻ കോയ ഹാജി , എം സി സൈനുദ്ധീൻ ഹാജി , എ എം അബ്ദുല്ലക്കോയ, അലവി ഹാജി , എൻ കെ ജാഫർ ഹാജി അബ്ദുറഹ്മാൻ ഹാജി ശംസുൽ ഹുദാ പ്രിൻസിപ്പൽ ഉനൈസ് ഹുദവി , തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരിന്നു നികാഹ് നടന്നത്. 
തുടർന്ന് 15 വർഷത്തെ യതീം ഖാന ജീവിതം അവസാനിപ്പിച്ചു നദീറ ഭർതൃ സ്വദേശമായ ഗൂഡല്ലൂരിലേക് യാത്രയായി.
യതീം ഖാന വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും  ശംസുൽ ഹുദാ രക്ഷിതാക്കളും നാട്ടുകാരും 
സ്ഥാപന സഹായികളും വിവാഹത്തിൽ പങ്കെടുക്കാൻ യതീം ഖാനയിൽ എത്തിച്ചേർന്നിരുന്നു.
Don't Miss
© all rights reserved and made with by pkv24live