Peruvayal News

Peruvayal News

കിണറ്റിൽ വീണ് അവശനിലയിലായ പശു കുട്ടിയെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ് അവശനിലയിലായ പശു കുട്ടിയെ രക്ഷപ്പെടുത്തി
മുക്കം: 
കൂടത്തായി തണ്ണിപ്പൊയിലിൽ കിണറ്റിൽ വീണ പശു കുട്ടിയെ മുക്കം അഗ്നിശമന സേന രക്ഷപ്പെടുത്തി. 

ഓമശേരി പഞ്ചയത്തിൽ പതിനെട്ടാം വാർഡിൽ താമസിക്കുന്ന ചോലക്കര വേലായുധന്റെ ആറ് മാസം പ്രായമുള്ള പശു കുട്ടിയാണ് ഇരുപത്തഞ്ച് അടി താഴ്ച്ചയും രണ്ടാൾ വെള്ളവുമുള്ള കിണറ്റിൽ വീണത്. 02/05/22 രാവിലെ പത്ത്മണിയോട് കൂടിയാണ് സംഭവം.അറിയിപ്പ് ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തുകയും ഫയർ& റെസ്ക്യു ഓഫീസർ കെ.രജീഷ് കിണറ്റിലിറങ്ങി റോപ്പ്, റെസ്ക്യൂ ബെൽറ്റ്, റെസ്ക്യു ഹാർനസ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ നിന്നും പശു കുട്ടിയെ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ പി ശംസുദീൻ, സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ എം.സി മനോജ്, ഫയർ& റെസ്ക്യൂ ഓഫീസർമാരായ കെ.പി അമീറുദീൻ,  സുബിൻ കായലം, അഖിൽ കെ.എം,ടി എസ്. സിബി, ഹോംഗാർഡ് എം രത്ന രാജൻ എന്നിവരും രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നു
Don't Miss
© all rights reserved and made with by pkv24live