പന്നിക്കോട് എ.യു.പി സ്ക്കൂളിൽ വായനാദിനത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉൽഘാടനം ബിജു കാവിൽ നിർവഹിച്ചു
വായനാദിനാചരണവും വിവിധ ക്ലബ്ബുകളും ഉൽഘാടനം ചെയ്തു
പന്നിക്കോട് എ.യു.പി സ്ക്കൂളിൽ വായനാദിനത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉൽഘാടനം ബിജു കാവിൽ നിർവഹിച്ചു ഹെഡ്മിസ്ട്രിസ് വി.പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു, അധ്യാപകർ ഒരുക്കിയ മാഗസിന്റെ പ്രകാശനവും ബിജു കാവിൽ നിർവഹിച്ചു മുക്കംപ്രസ്സ് ഫോറം പ്രസിഡന്റ് ഫസൽ ബാബു മാഗസിൻ ഏറ്റുവാങ്ങി മനേജർ കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി, എം.പി.ടി.എ ചെയർപേഴ്സൺ രാധിക, ഗൗരി ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശങ്കരനാരയണൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി നുബ് ല ഷാക്കിറ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു, സുഭഗ ടീച്ചർ തയ്യാറാക്കിയ പതിപ്പിന്റെ പ്രകാശനവും നടന്നു, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ കളൻതോട് സ്വാഗതവും പ്രസാദ് മാഷ് നന്ദിയും പറഞ്ഞു