സംസ്ഥാന അമേച്ചർ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് വാഴക്കാടിലെ ഇജാസ് അഹമ്മദിന് സ്വർണ്ണ മെഡൽ
കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് 2022 ജൂൺ 25, 26 തിയ്യതികളിൽ നടന്ന സംസ്ഥാന അമേച്ചർ യൂത്ത് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഇജാസ് അഹമ്മദ് (80 KG)സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
ജൂലൈ 6 മുതൽ 11 വരെ ചെന്നൈയിൽ വെച്ച് നടക്കുന്ന ദേശീയ അമേച്ചർ യൂത്ത് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ചെറുവായൂർ കുഴിമ്പാട്ടിൽ ഹസ്സയിൻ കുട്ടി (ബാവ ) - റസിയ ദമ്പതികളുടെ മകനാണ് ഇജാസ് അഹമ്മദ്