എളമരം ബി ടി എം ഒ യു പി സ്കൂളിൽ
ബ്രെയിൻ ജിമ്മിന് തുടക്കമായി
വാഴക്കാട് :
ജൂൺ 24ന് നടക്കുന്ന യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തീവ്ര പരിശീലന പദ്ധതിയായ ബ്രെയിൻ ജിമ്മിന് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമായി മോഡൽ എക്സാം, നൈറ്റ് ക്ലാസ്സ്, മോട്ടിവേഷൻ ക്ലാസ്സ്, ഡിസ്കഷൻ സെഷൻ, എക്സ്പെർട്ട് ടോക്ക് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓപ്പൺഎയർ ക്ലാസ്സ് റൂമിൽ വെച്ച് നടന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ് ഷുക്കൂർ വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഷംസു മപ്രം, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷിറബാനു പി കെ ഷംസുദ്ധീൻ കെ കെ,ജയശ്രീ ടീച്ചർ, സുധ ടീച്ചർ, ഒ എം നൗഷാദ്, രാകേന്ദു കെ വർമ്മ, പ്രസംഗിച്ചു,. യു എസ് എസ് ടീച്ചർ കോ ഓർഡിനേറ്റർ ഹഫ്സ ടി പി സ്വാഗതവും റഫീഖ് ടി കെ നന്ദിയും പറഞ്ഞു.