കാൻഫെഡ്
വായനാദിനാചരണം വിവിധ പരിപാടികളോടെ നടത്തി.
മാവൂർ:
കാൻഫെഡ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ വായനാദിനാചരണം വിവിധ പരിപാടികളോടെ നടത്തി.
മാവൂർ സൂം അക്കാദമിയുടെ സഹകരണത്തോടെ
നടത്തിയ പരിപാടി പ്രശസ്ത കവിയും എഴുത്തുകാരനുമായ കാനേഷ് പൂനൂർ ഉദ്ഘാടനം ' ചെയ്തു.
സൂം അക്കാദമിയിൽ നടന്ന ചടങ്ങിൽ
ജില്ലാ കാൻഫെഡ് ചെയർമാൻ കെ.പി യു അലി അധ്യക്ഷത വഹിച്ചു.
കാൻഫെഡ് ജില്ലാ വൈസ് പ്രസിഡണ്ട്
ശക്കീബ് കൊളക്കാടൻ, പ്രമുഖ എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ, കവയിത്രി രാധിക കൊയിലോത്ത് ,മാവൂർ ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ വിശ്വൻ ഐ.പി എന്നിവർ ആശംസകളർപ്പിച്ചു.
"കടവിലെ അവസാനത്തെ ആൾ എന്ന ഗ്രന്ഥം " ഗ്രന്ഥകർത്താവായ സാജിദ് പുതിയോട്ടിൽ ചടങ്ങിൽ വെച്ച്
കവി കാനേഷ് പൂനൂരിന് സമർപ്പിച്ചു.
തുടർന്ന്
കവയിത്രി രാധിക കൊയിലോത്ത് ഇത്താച്ചു എന്ന കഥ അവതരിപ്പിച്ചു.
കാൻഫെഡ് ജില്ലാ ജനറൽ സെക്രട്ടറി
സി മുനീറത്ത് ടീച്ചർ സ്വാഗതവും
സൂം അക്കാദമി ഡയറക്ടർ ജംഷീദ് നന്ദിയും പറഞ്ഞു.
പരിപാടി യോടനുബന്ധിച്ച് നടന്ന വായനാദിന ക്വിസിന്
ശക്കീബ് കൊളക്കാടൻ നേതൃത്വം നൽകി.
മത്സര വിജയികളായ
ഹാജറ എം.പി, ലൈലാബി എം, പാർവ്വതി സുരേഷ്,
ഫർസാന കെ, നജ്ല വി.കെ എന്നിവർക്ക് കാനേഷ് പുനൂർ ഉപഹാരങ്ങൾ സമർപ്പിച്ചു.