ഇരുപത്തിരണ്ടാമത് കോഴിക്കോട് ജില്ലാ വുഷു സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ അരക്കിണർ യിൻ യാങ് സ്ക്കൂൾ ഓഫ് മാർഷൽ ആർട്സ് ഓവറോൾ കിരീടം നേടി.
ഇരുപത്തിരണ്ടാമത് കോഴിക്കോട് ജില്ലാ വുഷു സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ അരക്കിണർ യിൻ യാങ് സ്ക്കൂൾ ഓഫ് മാർഷൽ ആർട്സ് ഓവറോൾ കിരീടം നേടി.
തൗലു ( ഇവന്റ്സ് ) ഇനങ്ങളിൽ 65 പോയന്റോടെ ഓവറോളും സാൻഷു ( ഫൈറ്റ്) ഇനങ്ങളിൽ 39 പോയിന്റോടെ ഫസ്റ്റ് റണ്ണറപ്പും ഓവറോൾ കിരീടവുമാണ് യിൻ യാങ് സ്കൂൾ ഓഫ് മാർഷൽ ആർട്സ് കരസ്ഥമാക്കിയത്.
റംസി അബ്ദു റഹീമിന്റെയും ജറീഷ് കല്ലിട്ടറക്കലിന്റെയും ശിക്ഷണത്തിൽ നടക്കുന്ന സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ വുഷു, കിക്ക് ബോക്സിംഗ് , ക്വാൻ കി ഡോ, ബോക്സിംഗ് തുടങ്ങിയ ഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ദേശീയ മത്സരങ്ങളിലടക്കം നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.