Peruvayal News

Peruvayal News

കുതിരാടം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

കുതിരാടം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.


മാവൂർ: 
കുതിരാടം  കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  കരിയർ ഗൈഡൻസ് ക്ലാസും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.കുതിരാടം 
ഹസ്സൻ കോയ ഗുരി ക്കളുടെ വീടിൻ്റെ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ്
പഞ്ചായത്ത് പ്രസിഡണ്ട് പി ഉമ്മർ 
 ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ ചെയർമാൻ ഒ.എം  മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രമുഖ ഇൻ്റർ നാഷണൽ ട്രെയിനർ
ബെക്കർ കൊയിലാണ്ടി മോട്ടിവേഷൻ ക്ലാസ് എടുക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു 

ബ്ലോക്ക് മെമ്പർമാരായ മൈമൂന കടുക്കാഞ്ചേരി കടുക്കാഞ്ചേരി, രജിത സത്യൻ , പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ടീച്ചർ, ഗീതാ കാവിൽപുറായിൽ,  കൂട്ടായ്മ ഭാരവാഹികളായ സത്യൻ കുതിരാടം, പി.കെ മുനീർ കുതിരാടം ,എൻ സി മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
 വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.

കൺവീനർ റുമാൻ കുതിരാടം സ്വാഗതവും ട്രഷറർ
വിജയൻ പെരിക്കാക്കോട്ട് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live