പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ രചിച്ച സേവ് പരിസ്ഥിതി പഠനത്തിന് ഒരാമുഖം എന്ന പുസ്തകം പ്രകാശനം ചെയ്തു
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ രചിച്ച 'സേവ്: പരിസ്ഥിതി പഠനത്തിന് ഒരാമുഖം' എന്ന പുസ്തക പ്രകാശനം പുതിയറ ബി ഇ എം യു പി സ്കൂളിൽ കവി പി.കെ.ഗോപി പ്രകാശനം ചെയ്തു. ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഏറ്റുവാങ്ങി. പ്രൊഫ. ശോഭീന്ദ്രൻ ആധ്യക്ഷം വഹിച്ചു. അബ്ദുല്ല സൽമാൻ പുസ്തകം പരിചയപ്പെടുത്തി. ഷാജു ഭായ് ശാന്തിനികേതൻ, പി ഹേമാപാലൻ, സി എ റസാഖ്, ബാലൻ തളിയിൽ, സി കെ രാജലക്ഷ്മി, അവേലം അബ്ദുൾ അസീസ്, അനന്യ രഞ്ജിത്ത്, ഷാജിർഖാൻ വയ്യാനം, ശശികുമാർ ചേളന്നൂർ, പി എൽ ജയിംസ്, എ വി രമേശൻ, ബീന ഷാജു, അഡ്വ.മാത്യു പുല്ലന്താനി, അഡ്വ. ഷാജു ജോർജ് എന്നിവർ സംസാരിച്ചു.
അനുഗ്രഹീത സാഹിത്യകാരി സുഗതകുമാരി ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്.