കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ശിൽപശാല സമാപിച്ചു
മാവൂർ :
കേബിൾ ടിവി ഇൻ്റർനെറ്റ് വിതരണ മേഖലയിൽ കൂടുതൽ മികവുറ്റ സേവനങ്ങൾ സാധാരണ ജനങ്ങൾക്കും ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല സമാപിച്ചു
മാവൂർ ചാലിയാർ ജലകിൽ രണ്ട് ദിവസങ്ങളിലായി നടന്ന ശിൽപശാല സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ ഉദ്ഘാടനം ചെയ്തു
ടെലികോം - മാധ്യമ രംഗങ്ങളിലെ സമ്പൂർണ്ണ കുത്തകവൽക്കരണത്തിന് വഴിയൊരുങ്ങുകയാണെന്നും ഇതിനെ പ്രതിരോധിക്കാനായി കേരള വിഷൻ ഒരു ബദലായി കേരളത്തിൽ ശക്തമായ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ പ്രസിഡൻ്റ് പി.പി അഫ്സൽ അധ്യക്ഷനായിരുന്നു
വിവിധ സെഷനുകളിലായി നടന്ന ക്ലാസുകൾക്ക് സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ്
കെ.സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ , സിഡ്കോ ചെയർമാൻ കെ. വിജയകൃഷ്ണൻ
സംസ്ഥാന വൈസ് പ്രസിഡൻ്റ് എം മൻസുർ
എക്സിക്യൂട്ടീവ് അംഗം പ്രജീഷ് അച്ചാണ്ടി, ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണൻ സംസ്ഥാന സമിതിയംഗം എ.സി നിസാർ ബാബു
തുടങ്ങിയവർ സംസാരിച്ചു