അഴകിനായ് തണലിനായ് തേന്‍ പഴങ്ങള്‍ക്കായി മരതൈകള്‍ നട്ടു: വാഴക്കാട് ജി.എച്ച്.എസ്.എസില്‍ പരിസ്ഥിതി ദിനമാചരിച്ചു
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വാഴക്കാട് ഗവ.ഹയര്‍ സെ്ക്കണ്ടറി സ്‌കൂളില്‍ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിച്ചു. സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍, സ്റ്റുഡന്റ്‌സ് പോലീസ്, നാച്വറല്‍ ക്ലബ്ബ്, വിവിധ കൂട്ടായ്മകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലി, പ്രശ്‌നോത്തിരി, കൊളാഷ് നിര്‍മാണം, മൊബൈല്‍ ഫോട്ടോഗ്രഫി, പോസ്റ്റര്‍ നിര്‍മാണം തുടങ്ങി വൈവിധ്യവും ആകര്‍ഷകവുമായ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.
ഞാവല്‍, ലെച്ചിപ്പഴം, ചെമ്പകം, തുടങ്ങിയ വൃക്ഷത്തൈകളാണ് സ്‌കൂള്‍ അങ്കണത്തില്‍ നട്ടുപിടിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മകളായ നെസ്റ്റ്, ഓര്‍മ്മക്കുട്ടം എന്നീ കൂട്ടായ്മകളാണ് വൃക്ഷത്തൈകള്‍ സ്‌പോണ്‍സര്‍ചെയ്തത്.
ഒരു തൈ നടാം നാളേക്ക് വേണ്ടി എന്നീ കവിത ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണ റാലി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി. മുരളീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി. അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍മാരായ ദിവ്യശ്രീ, ജ്യോതിശ്രീ എന്നിവര്‍ പരിസ്ഥിതി സന്ദേശം നല്‍കി. വിജയന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ അശ്‌റഫ്, ആന്‍സമ്മ, ജംഷീദ്, ഷിംലാല്‍, സീന, പ്രിന്‍സി, സുരേഷ്, ഫസീലത്ത്് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.