അനുമോദനം സംഘടിപ്പിച്ചു
അടിവാരം:
കഴിഞ്ഞ 13 വർഷക്കാലം അടിവാരം മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒലീവ് പബ്ലിക് സ്കൂളിന്റെ ചരിത്ര താളുകളിൽ ഒരു പൊൻതൂവൽ കൂടി കൈവന്നിരിക്കുന്നു. ഈ വർഷത്തെ SSLC പരീക്ഷയിൽ സ്കൂളിലെ പ്രഥമ ബാച്ചിൽ ആദ്യാക്ഷരം കുറിച്ച മുഫ് ലിഹ ബഷീർ, മുഹമ്മദ് അജ്സൽ എന്നിവർ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും അഫ്നാദ് 9 വിഷയത്തിൽ A+ കരസ്ഥമാക്കുകയും ചെയ്തു. ഈ നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് മൊമന്റോ നൽകി സ്കൂൾ മാനേജ്മെന്റ് ആദരിച്ചു. ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുജീബ് റഹിമാൻ,കെ മജീദ് ഹാജി,(മഹല്ല് പ്രസിഡന്റ്)കെഎം അബ്ദുറഹിമാൻ (കുഞ്ഞി), ഷമീർ വളപ്പിൽ, റഫീഖ്അടിവാരം തുടങ്ങിയവർ പങ്കെടുത്തു.