വിഷ്ണുവിൻ്റെ ഹൃദയവും ഫിനുഷെറിൻ്റെ വിജയവും......
വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വഴി വളയനാട് സ്വദേശി വിഷ്ണുവിൻ്റെ ഹൃദയം സ്വീകരിച്ച ഫിനു ഷെറിൻ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. ഫിനു ഷെറിനെ ആരാമ്പ്രം ജനകീയ കൂട്ടായ്മ ആദരിച്ചു. പരിപാടിയിൽ അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ഷഫീഖ് കുന്നുമ്മൽ. സ്വാഗതവും ഷൗക്കത്ത് ഹുസൈൻ ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. സോഷ്യൽ വർക്കർ അൻവർ ചക്കാലക്കൽ, ബനൂ ഉബൈസ്, ജലീൽ വയലിൽ, സുഹൈൽ പുതുക്കുടി, റിയാസ് പുറായിൽ, ഹബീബ് AK തുടങ്ങിയവർ സംസാരിച്ചു.