മെഡിക്കൽ ക്യാംപ് നടത്തി
കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മൊണ്ടാന എസ്റ്റേറ്റ് കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപ് നടത്തി.
മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ പ്രൊജക്ട ഡോക്ടർ ആതുൽ ജനറൽ ഹെൽത് ചെക്കപ്പും ലൈംഗീക രോഗ നിർണയവും, പ്രൊജക്ട് മാനേജർ അമിജേഷ് കൗൺസിലിംഗും , താമരശ്ശേരി താലൂക്ക് ആശുപത്രി ICTC ജീവനക്കാരായ ദിവ്യ, ചിത്ര എന്നിവർ HIV പരിശോധനയും, പെരുവയൽ FHC യിലെ JHI ഇന്ദുലേഖ മലേറിയ പരിശോധനയും, ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലെ സുനില ക്ഷയരോഗ പരിശോധനയും നടത്തി. പ്രൊജക്ടിലെ മറ്റ് ORW മാരായ ഷിജു, ഷൈജ, രാധിക എന്നിവരും ക്യാംപിൽ സന്നിഹിതരായിരുന്നു.