Peruvayal News

Peruvayal News

യുവാക്കളുടെ കർമ്മശേഷി രാജ്യനന്മക്ക് വിനിയോഗിക്കണം- ഐഎസ്എം പ്രതിനിധി സമ്മേളനം

യുവാക്കളുടെ കർമ്മശേഷി രാജ്യനന്മക്ക് വിനിയോഗിക്കണം- ഐഎസ്എം പ്രതിനിധി സമ്മേളനം

ഫറോക്ക്‌ : യുവാക്കളുടെ കർമ്മശേഷി നാടിന്റെ നന്മക്ക് വിനിയോഗിക്കപ്പെടണമെന്ന് ഐഎസ്എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
നാട്ടിൽ അക്രമവും അസമാധാനവും സൃഷ്ടിക്കുന്ന പ്രവർത്തങ്ങളിൽനിന്ന് വിദ്യാർഥികളും യുവാക്കളും അകന്നുനിൽക്കണം. യുവാക്കളുടെ കർമ്മശേഷി ഫലപ്രദമായി ഉപയോഗിക്കാൻ രാഷ്ട്രീയ നേതൃത്വം ബോധപൂർവ്വം ഇടപെടണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.

സൈനിക റിക്രൂട്ട്മെന്റിനായി കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച അഗ്നിപഥ്‌ പദ്ധതിയെകുറിച്ച് ഉയർന്നുവന്ന ആശങ്ക പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണം.

പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമത്തുന്ന പ്രവണത ജനാധിപത്യ സർക്കാറുകൾക്ക് ഭൂഷണമല്ല. മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടിനിലകൊള്ളുന്നവരെ നിരന്തരം വേട്ടയാടുന്ന ഫാസിസ്റ്റ് നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഐ എസ് എം പ്രതിനിധി സമ്മേളനം ചൂണ്ടിക്കാട്ടി.

കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി.പി. അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. അടുത്ത ആറ് മാസത്തെ പ്രവർത്തന രൂപരേഖ പ്രതിനിധി സമ്മേളനം അംഗീകരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് പുറമെ  ജില്ലയിലെ സംസ്ഥാന എക്സികൂട്ടീവ് അംഗങ്ങൾ, മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാർ എന്നിവരും പ്രതിനിധിസമ്മേളനത്തിൽ പങ്കെടുത്തു. 

കെഎൻഎം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ, ഐഎസ്എം ജനറൽ സെക്രട്ടറി പി.കെ. ജംഷീർ ഫാറൂഖി, ഭാരവാഹികളായ ഷബീർ കൊടിയത്തൂർ, നിസാർ ഒളവണ്ണ, നാസർ മുണ്ടക്കയം, കെ.എം.എ. അസീസ്, സിറാജ് ചെലേമ്പ്ര, ജലീൽ മാമങ്കര, ശിഹാബ് തൊടുപുഴ, നൗഷാദ് കരുവണ്ണൂർ, യാസർ പട്ടേൽത്താഴം, റഹ്മത്തുള്ള സ്വലാഹി, റിയാസ് ബാവ പ്രസംഗിച്ചു.


Don't Miss
© all rights reserved and made with by pkv24live