Peruvayal News

Peruvayal News

ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും നടത്തി..

ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും നടത്തി

മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഗ്രാമ പഞ്ചായത്തിന്റെയും എം.സി.എച്ച്‌ യൂണിറ്റ് ചെറുപ്പയുടെയും സംയുക്താഭിമുഖ്യത്തിൽ  ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. 

ഹെൽത്ത് സൂപ്പർവൈസർ പി.കെ ഹമീദ് അധ്യക്ഷത വഹിച്ച പരിപാടി പതിനാറാം വാർഡ് മെമ്പർ ശ്രീമതി രജിത ഉദ്ഘാടനം ചെയ്തു. അതിനു ശേഷം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർ നസീഫ്, കോഴിക്കോട് ജില്ലാ ടി.ബി സെന്ററിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് അബ്ദുൽ സലാം.കെ.എ, ഐ.സി.ടി.സി യിലെ ഉദ്യോഗസ്ഥ  ലിന്റ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകൾ എടുത്തു.

 ബോധവൽക്കരണ ക്ലാസിനുശേഷം  പ്രമേഹം,രക്താതിസമ്മർദ്ദം,മലമ്പനി, ക്ഷയരോഗം,കാഴ്ച പരിശോധന തുടങ്ങി നിരവധി പരിശോധനകൾ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് കെ.സി, പബ്ലിക് ഹെൽത്ത് നഴ്സ്  അഫ്സത്ത്, ഐ.സി.ടി.സി സൂപ്പർവൈസർ ഷിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ,സുരേഷ് ജൂനിയർ പബ്ലിക് നേഴ്സുമാരായ ബീന, രജിത, മെർലിൻ, നൂഹ, ആശാവർക്കർമാർ എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live