രാമനാട്ടുകര നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 13ആം ഡിവിഷനിൽ നിർമിച്ച വൈദ്യരങ്ങാടി പട്ടായിക്കുളം പാലക്കുറ്റി റോഡ് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ അൻവർ സാദിഖ്'ന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി ടി നദീറ, പി കെ അബ്ദുൽ ലത്തീഫ് കൗൺസിലർമാരായ പി കെ സജ്‌ന, ഹഫ്‌സൽ പി കെ, ജൈസൽ കെ, വാർഡ് വികസന സമിതി കൺവീനർ ബഷീർ പി,
എം പ്രഭാകരൻ, പാച്ചീരി സൈതലവി, ബൈജു ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു