ജനാധിപത്യ പാഠം പകർന്ന് മദ്റസ തെരെഞ്ഞെടുപ്പ്
ചെറൂപ്പ ഹിമായത്തുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ച തെരെഞ്ഞെടുപിൽ വോട്ടുരേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന വിദ്യാർത്ഥി വോട്ടർമർ:
ജനാധിപത്യ പാഠം പകർന്ന് മദ്റസ തെരെഞ്ഞെടുപ്പ്
ചെറൂപ്പ: മദ്റസ വിദ്യാർത്ഥികൾ
ക്കിടയിൽ ജനാധിപത്യബോധം വളർ ത്തിയും ജനാധിപത്യത്തിന്റെ മഹത്വം വിളംബരം ചെയ്തും മദ്റസ പൊതു തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി. ചെറൂപ്പ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്റസയിൽ നടന്ന തെരെഞ്ഞെടുപ്പിൽ മദ്റസ ലീഡർ സ്ഥാനത്തേക്കും എസ്.കെ.എസ്.ബി.വി ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്കും വിദ്യാർത്ഥികൾ സ്ഥാനാർഥികളായി മത്സരിച്ചു. പ്രിസൈഡിങ് ഓഫീസറും വിദ്വാർത്ഥികളുടെ ഭാഗത്തു നിന്നായി തെരെഞ്ഞെടുത്ത ബൂത്ത് ഏജന്റുമാരും ജനാധിപത്യ മോഡൽ വിദ്യാർത്ഥികൾക്കിടയിൽ പകർന്നു നൽകി. രണ്ട്
ബൂത്തു കളിലായി തെരെഞ്ഞെടുപ്പ് ചട്ടങ്ങളോടെ തെരെഞ്ഞെടുപ്പ് നടന്നു. സദർ മുഅല്ലിം ഇർഫാൻ ഹുദവി , ശഹൽ ഹുദവി , തൻവീർ ഹുദവി, മുഹമ്മദ് മൗലവി, സൈദലവി ഖാസിമി , അബ്ദുള്ള ഹുദവി നബീൽ യമാനി , മുഷ്‌റഫ് അലി ഗസലി , എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.