ശുചിത്വമിഷന്‍ വാര്‍ഷിക പദ്ധതിയില്‍ വാഴക്കാട് സ്‌കൂളിന്റെ
ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
വാഴക്കാട്:
വാഴക്കാട് ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവില്‍ വാഴക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നൂറു ശതമാനം വിജയംകൈവരിച്ച് 56 ലേറെ ഫുള്‍ എ പ്ലസ്സുകള്‍ കരസ്ഥമാക്കിയ വാഴക്കാട് ഗവ.സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും ഭൗതികസൗകര്യങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ നിസ്സീമമായ സഹായം ഉണ്ടായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാരി, വികസന സ്റ്റാന്റിംഗ് ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. സക്കരിയ്യ, ക്ഷേമകാര്യ സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാമാരാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ മാസ്റ്റര്‍, അഡ്വ.എം.കെ.നൗഷാദ്, ഷമീന സലീം, ശരീഫ ചിങ്ങംകുളത്തില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ പി. മുരളീധരന്‍, എസ്.എം.സി ചെയര്‍മാന്‍ കെ.വി.നിസാര്‍ എന്നിവര് ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ സി. ഉദയന്‍ സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി. അശ്‌റഫ് നന്ദിയും പറഞ്ഞു.