Peruvayal News

Peruvayal News

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ സ്നേഹ മഹൽ സന്ദർശിച്ചു.

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ സ്നേഹമഹൽ സന്ദർശിച്ചു.

കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചു പോരുന്ന
കോഴിക്കോട് കൊളത്തറ സ്നേഹ മഹൽ ജെ ആർ സി കേഡറ്റുകൾ സന്ദർശിച്ചു. 
ഓട്ടിസം ബാധിച്ചവരും, ബുദ്ധിവൈകല്യം ഉള്ളവരുമായ വിദ്യാർഥികളാണ് ഇവിടെ ഉള്ളത്. അൻപതോളം വിദ്യാർഥികൾ ഇവിടെയുണ്ട്.
ഇവരുടെ പഠനരീതി കൈകാര്യം ചെയ്യുന്നതിനായി ഇരുപതോളം ടീച്ചേഴ്സും ഇവിടെയുണ്ട്.

ജെ ആർ സി വിദ്യാർഥികൾ ഇവരുടെ സുഖത്തിലും സന്തോഷത്തിലും പങ്കുചേരുകയും വിദ്യാർഥികൾ പ്രത്യേകം പാകംചെയ്ത പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

സമൂഹത്തിൽ ഇത്തരം വിദ്യാർത്ഥികളെ വേർതിരിവോടെ ആണ് കാണുന്നത് എങ്കിൽ ജെ ആർ സി  വിദ്യാർഥികൾ ഇവരെ നെഞ്ചോട് ചേർത്തുപിടിച്ചു. വിവിധയിനം കലാപരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന ജെ ആർ സി കേഡറ്റുകളെ ആണ് സ്നേഹ മതിൽ സന്ദർശനത്തിനായി കൊണ്ടുപോയത്. രാവിലെ 11 മണിക്ക് അവിടെ എത്തുകയും
വൈകുന്നേരം 3:00 യോടു കൂടി സ്വന്തം സ്കൂളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ജെ ആർ സി കേഡറ്റുകൾ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും അവരിൽ ഒരാളായി സ്നേഹത്തോടെ സന്തോഷത്തോടെ തലോടി.
ടൂറിനു പോയാൽ വളരെ ആവേശത്തോടെ സന്തോഷത്തോടു കൂടിയാണ് വിദ്യാർത്ഥികൾ കൈകാര്യം ചെയ്തു പോരുന്നത് എങ്കിൽ അതിലും ഏറെ സന്തോഷം ലഭിച്ചതായി വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സെൻററിൻ്റെ കീഴിൽ ഒരുപാട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അതിലൊന്നാണ് ഈ സ്നേഹ മഹൽ.
സ്കൂൾ ജെ ആർ സി കൗൺസിലർ ഫർഹത്, വിപി റഹിയാനത്ത്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു  സ്നേഹ മഹൽ സന്ദർശനത്തിന് പോയത്
Don't Miss
© all rights reserved and made with by pkv24live