പൊലീസുകാരെ ആക്രമിച്ച ടി സിദ്ധിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍
കല്‍പറ്റ:
ഇന്നലെ ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സ്മിബിനെയാണ് ജില്ലാ പൊലീസ് ചീഫ് ഡോ. അരവിന്ദ്കുമാര്‍ സസ്‌പെന്റ് ചെയ്തത്. സ്മിബിനെതിരെ അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ മറ്റൊരു പൊലീസുകരാനെ അക്രമിച്ചു എന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.