മടവൂർ പള്ളിത്താഴം സൗഹൃദ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ
പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം
മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി വി അബൂബക്കർ നിർവ്വഹിക്കുന്നു.
മടവൂർ:
പള്ളിത്താഴം സൗഹൃദ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി വി അബൂബക്കർ വൃക്ഷ തൈ നടീൽ നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ആചരണത്തിന്റെ ഭാഗമായി സംഘത്തിന്റെ പരിധിയിലെ മുഴുവൻ വീടുകളിലും ശൂചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ഫലവൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുകയും ചെയ്യും ,
ചടങ്ങിൽ കെ പി ഹമീദ് അധ്യക്ഷത വഹിച്ചു.
ദാസൻ ടി പി ,ഷാഹിദ് കെ പി ,മുനീർ കെ പി , എ പി യൂസഫ് അലി എന്നിവർ സംസാരിച്ചു.