എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ അനദ്ധ്യാപക നിയമനം:
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത് അനദ്ധ്യാപകരെ ദ്രോഹിക്കുന്ന രീതിയിലുള്ള ഉത്തരവ്:
എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സുപ്രീം കോടതി വക്കീലുമായി കൂടിക്കാഴ്ച നടത്തി
എയ്ഡഡ് ഹയർ സെക്കൻഡറി സ്കളുകളിലെ അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അനധ്യാപക ദ്രോഹ ഉത്തരവിനെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിന് KASNTSA സംസ്ഥാന നേതാക്കൾ എറണാകുളത്തു സുപ്രീം കോടതി വക്കീലായ ജോസ് അബ്രഹവുമായി കൂടിക്കാഴ്ച നടത്തി. കോടതി വഴിയും അല്ലാതെയും ശക്തമായി പ്രതികരിക്കുവാൻ തീരുമാനിച്ചു. കോടതി വിധിയും നിയമവും അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കും. 28/06/2022 ചൊവ്വാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. അന്നേ ദിവസം മുഴുവൻ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിലും ധർണ്ണ നടത്തുവാൻ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡൻ്റ്. NV മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ട്രഷറർ അജി കുര്യൻ, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ PM സലിം, V I ജോയി, സംസ്ഥാന വൈസ്. പ്രസിഡൻ്റ് പ്രദീപ് അബ്രാഹാം, ഐടി കോർഡിനേറ്റർ ശശിധരൻ T K, ദീപുകുമാർ M എന്നിവർ പങ്കെടുത്തു.