Peruvayal News

Peruvayal News

വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മികവ് പുലർത്തണം

വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മികവ് പുലർത്തണം


മുസ്‌ലിം പെൺകുട്ടികളുടെ ഉന്നമനമാണ് കുടുംബ ജീവിത വിജയത്തിന്നാധാരമെന്നും , സമുദായ പുരോഗതി നന്മനിറഞ്ഞ കുടുംബ ജീവിതത്തിലൂടെ  മാത്രമേ സാധ്യമാവുകയുള്ളു എന്നും, അതിനാൽ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പരമാവധി പുരോഗതി കൈവരിക്കണമെന്നും ഐ ജി എം ബേപ്പൂർ മണ്ഡലം സെക്രട്ടറി സമീഹ അഭിപ്രായപ്പെട്ടു.

കെ എൻ എം മർകസുദ്ദഅ് വ വിദ്യാർത്ഥിനി വിഭാഗമായ I G M കമ്പിളിപ്പറമ്പ് യൂനിറ്റ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

SSLC , +2 വിജയികളെ ചടങ്ങിൽ അനുമോദിച്ചു .

നഫ് ല ഖമർ ഖിറാഅത്ത് നടത്തി. യൂനിറ്റ് സെക്രട്ടറി മുഫീദ ഫാത്വിമ  സ്വാഗത ഭാഷണവും നുഫ്സ ഫാത്വിമ അദ്ധ്യക്ഷ പ്രസംഗവും നിർവ്വഹിച്ചു.
Don't Miss
© all rights reserved and made with by pkv24live