സീതി സാഹിബ് ലൈബ്രറിയിൽ വായനാനുഭവങ്ങൾ പങ്കു വെച്ചു.
സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായനാ വാരത്തോട് അനുബന്ധിച്ച് വയനാനുഭവങ്ങൾ പങ്കു വെച്ചു. ഓരോരുത്തരുടെയും വായനാ അനുഭവങ്ങൾ പരസ്പരം പങ്കു വെച്ചപ്പോൾ നവ്യാനുഭവമായി. ലൈബ്രറി പ്രസ്ഥാന നായകൻ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. ഗ്രന്ഥകാരൻ എ എം. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. സി അബൂബക്കർ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ എം ടി റിയാസ്, ഫസൽ കൊടിയത്തൂർ, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, കൾച്ചറൽ സെന്റർ സെക്രട്ടറി പി സി അബ്ദുന്നാസർ, വി എ റഷീദ്, എൻ കെ അഷ്‌റഫ്, എം അഹമ്മദ് കുട്ടി മദനി, പി സി അബ്ദുറഹിമാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പി പി ഉണ്ണിക്കമ്മു, ഇ അലിക്കുട്ടി, കണിയാത്ത് അബ്ദു, എൻ നസ്റുള്ള, ടി കെ മൂസ, എൻ മുഹമ്മദ് ബഷീർ, അബ്ദുല്ല ടി, പി പി അബ്ദുസ്സത്താർ, എ കെ അർഷദ് ഖാൻ, എം നജീബ്, അനസ് കാരാട്ട് തുടങ്ങിയവർ പങ്കെടുത്തു.