ലോകസംഗീത ദിനത്തോടനു ബന്ധിച്ച്, സംഗീത പ്രേമികൾക്ക് ഗാന വിരുന്നൊരുക്കി
ലോക സംഗീത ദിനാഘോഷം രാജാ സ്കൂളിൽ
കളൻതോട്:
ലോകസംഗീത ദിനത്തോടനു ബന്ധിച്ച്, സംഗീത പ്രേമികൾക്ക് ഗാന വിരുന്നൊരുക്കി ,എം ഇ എസ് രാജാ റെസിഡനഷ്യൽ സ്കൂൾ. ഗായകനും, മിമിക്രി കലാകാരനമായ ശ്രീ.ജയേഷ് കൂടരഞ്ഞി ,സംഗീത ദിനത്തിന്റെയും, ആർട്ട്സ് & മ്യൂസിക് ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു..നിരവധി ഗാനങ്ങൾ അദ്ദേഹം സദസ്യർക്കായി ആലപിച്ചു.,
സ്കൂളിലെ ഗായകരായ അധ്യാപക വിദ്യാർത്ഥികളും പരിപാടിക്ക് ഹരം പകർന്നു. വിദ്യാർത്ഥികളുടെ സ്വാഗതനൃത്തത്തോടെ തുടങ്ങിയ പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കേശവൻ കെ.ആശംസയർപ്പിച്ചു. ബിനു മുക്കം, സജീവൻ ചാരുകേശി .മിസ്സിസ് റോഷ്നി എന്നിവർ നേതൃത്വം നൽകി.മിസ് .നേഹ കിഷൻ നന്ദി പറഞ്ഞു.