സ്കൂൾ മുറ്റത്ത് നന്മ മരം നട്ടും വീട്ടു മുറ്റത്ത് കുടുംബ മരം നട്ടും എളമരം ബി ടി എം ഒ യു പി സ്കൂളിൽ പരിസ്ഥിതി ദിനാചാരണം
വാഴക്കാട്,:
പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ മുറ്റത്ത് വിദ്യാർഥികളും അധ്യാപകരും ഒത്ത് ചേർന്ന് നന്മ മരം നട്ടു. മുൻ പ്രധാനധ്യാപിക റജീന വി സേവ്യർ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളും അധ്യാപകരും കുടുംബ സമേതം വീടുകകളിൽ കുടുംബ മരവും നട്ടു. ഇതോടൊപ്പം പരിസ്ഥിതിദിന ക്വിസ് പ്രോഗ്രാമും നടക്കും
ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. നൗഷാദ് ഒ എം,സ്റ്റാഫ് സെക്രട്ടറി സുധ കെ ടി, റഫീഖ് ടി കെ, സാജിത ടീച്ചർ, രാകേന്ദു കെ വർമ്മ, ഹസീന ടി കെ,റീഷ്മ ദാസ്, ഹഫ്സ ടി പി,ജന്നത്തുൽ ഫിർദൗസ് ബാനു സംസാരിച്ചു.