Peruvayal News

Peruvayal News

പ്രവാചകനിന്ദ: ഭരണകൂടത്തിന്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധം.

പ്രവാചകനിന്ദ: ഭരണകൂടത്തിന്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധം.
കുന്ദമംഗലം : 
പ്രവാച നിന്ദക്കെതിരെ അലഹാബാദിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അടക്കം നൂറ് കണക്കിന് പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ കുന്ദമംഗലത്ത് പ്രകടനം  നടത്തി. പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ, നവീൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്യണമെന്നും ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും നിരുപാധികം വിട്ടയക്കണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ, ഇ.സി. അബ്ദുൽ റസാഖ്, മൊയ്തീൻ ചാത്തമംഗലം, എം.പി. അഫ്സൽ, കാസിം പടനിലം, ഇ. അമീൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Don't Miss
© all rights reserved and made with by pkv24live