ലഹരി വിരുദ്ധ ദിനത്തിൽ കൊടുവള്ളി മണ്ഡലം ലഹരി നിർമാർജന സമിതി ജനകീയ കയ്യൊപ്പ്
സംഘടിപ്പിച്ചു
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ കൊടുവള്ളി മണ്ഡലം ലഹരി നിർമാർജന സമിതി ജനകീയ കയ്യൊപ്പ്
സംഘടിപ്പിച്ചു. മുൻ എംഎൽഎ വി.എം ഉമ്മർ മാസ്റ്റർ ചടങ്ങ് കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ചു.
താമരശ്ശേരി ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ മുൻ എം എൽ എ യു സി രാമൻ മുഖ്യാഥിതിയായി. LNS ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, എംപ്ലോയ്സ് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ബാസ് എ.കെ, വനിതാ വിംഗ് ജില്ലാ കമ്മിറ്റി സെക്രട്ടറി ആയിഷ കൊടിയത്തൂര്, ജില്ലാ സെക്രട്ടറി ഫൗസിയ പാലങ്ങാട്, ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഖദീജ സത്താർ, റംല ഒ കെ എം കുഞ്ഞി, LNS യൂത്ത് വിങ് ജില്ലാ ജ. സെക്രട്ടറി ഇഖ്ബാൽ പൂക്കോട്, മണ്ഡലം സെക്രട്ടറി അലി തച്ചംപൊയിൽ, രാജേഷ് കുമാർ, അഷറഫ് കൂടത്തായി, എ.കെ അബ്ദുൽ അസീസ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം,മുഹമ്മദ് ചുങ്കം എന്നിവർ സംബന്ധിച്ചു.