Peruvayal News

Peruvayal News

ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന് സ്വീകരണം നൽകി.

ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന് സ്വീകരണം നൽകി. 
പോണ്ടിച്ചേരിയിൽ നടന്ന ദേശീയ സീനിയർ ആട്യ പട്യ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കേരള ടീമിന് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള സ്പോർട്സ് കൗൺസിൽ അംഗവും ആട്യ പട്യ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ടി. എം അബ്ദുറഹിമാൻ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി. ടി ഇൽയാസ് അധ്യക്ഷത വഹിച്ചു. സുഭാഷ് ജോസഫ്, വി. സദേഷ്, കെ. റിയാസത് അലി, റോയ് എന്നിവർ ആശംസകൾ നേർന്നു.
Don't Miss
© all rights reserved and made with by pkv24live