Peruvayal News

Peruvayal News

പൂളക്കലൊടി - തടായി റോഡ് നാട്ടുകാർക്കായി തുറന്ന് കൊടുത്തു

പൂളക്കലൊടി - തടായി റോഡ് നാട്ടുകാർക്കായി തുറന്ന് കൊടുത്തു
ഗ്രാമത്തിന്റെ ഉത്സവമായി മാറി റോഡ്  ഉദ്ഘാടനം

മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട  പൂളക്കലൊടി -തടായി പ്രദേശവാസികൾക്കാശ്വാസമായി പുതിയ റോഡ് നിർമ്മിച്ച്‌
കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് നാട്ടുകാർക്കായി തുറന്ന് കൊടുത്തു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്ലാൻ ഫണ്ട് എന്നിവയിൻനിന്ന്
 7 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചത്. നേരത്തെ ഒരു നടവഴി മാത്രമുണ്ടായിരുന്ന ഇവിടെ പ്രദേശവാസികളായ 16 പേർ സ്ഥലം വിട്ടു നൽകിയതോടെയാണ് റോഡ് യാഥാർത്ഥ്യമായത്.200 മീറ്ററോളം ദൂരമുള്ള റോഡ് 10 അടി വീതിയിലാണ് നിർമ്മിച്ചത്. 40 ഓളം കുടുംബങ്ങൾക്ക് പ്രത്യക്ഷമായി തന്നെ ഉപകാരപ്പെടുന്നതാണ് ഈ റോഡ്. റോഡ് യഥാർത്ഥ്യമായതോടെ
 പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ, വാദി റഹ്മസ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക്എളുപ്പത്തിൽ എത്തിച്ചേരാനാവും.റോഡിൻ്റെ ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി മാറ്റുകയായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ ഉദ്ഘാടന സ്ഥലത്തേക്ക് ആനയിച്ചത്.
റോഡിൻ്റെ ഉദ്ഘാടനം
 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി. റോഡിലെ തെരുവ് വിളക്കിൻ്റെ ഉദ്ഘാടനം നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കോൺട്രാക്റ്റർ എന്നിവർക്കുള്ള നാട്ടുകാരുടെ ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. 
 ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. നദീറ, എം.എ. അബ്ദുറഹ്മാൻ ഹാജി, കെ.ടി.മൻസൂർ, ഗിരീഷ് കാരക്കുറ്റി,ജ്യോതി ബസു കാരക്കുറ്റി, എം.എ.അസീസ് ആരിഫ്, കെ.പി.അഹമ്മദ്‌ കുട്ടി,കെ.സി.ഹുസൈൻ,പി.ആലിഹസ്സൻ ഹാജി, മജീദ്.എം,   ജാഫർ.എം സംസാരിച്ചു. സിപി.അസീസ് സ്വാഗതവും അഹമ്മദ്‌. വി നന്ദിയും പറഞ്ഞു.
പരിപാടിക്ക് സി.പി.സൈഫുദ്ധീൻ,  സി.കെ.സലാം, സി.കെ അഹമ്മദ്‌, എ.പി ജെസ്‌ലി, പി.പി.സി നൗഷാദ്, കെ മുഹ്സിൻ, കെ.ഉസ്സൻകുട്ടി, വി.ജാസിം, കെ പി അബ്ദുള്ള, അൻവർ.വി,  വിറഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live