സാമുഹ്യ ദ്രോഹികൾ തെങ്ങിൻ തൈകൾ നശിപ്പിച്ചതായി പരാതി.
കൂളിമാട് :
ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ മുന്തിയ ഇനത്തിൽ പെട്ട നാലോളം തെങ്ങിൻ തൈകൾ നശിപ്പിച്ചതായി പരാതി.
പാഴൂർ എ യു പി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ പി.വീരാൻ കുട്ടിയുടെ മകൾ ഫൗസിയയുട പാഴൂർ എരഞ്ഞിപ്പറമ്പിലുള്ള സ്ഥലത്തെ തെങ്ങിൻ തൈകളാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ മണ്ണണ്ണ ഒഴിച്ച് നശിപ്പിച്ചത് .ഇത് സംബന്ധിച്ച് അദ്ദേഹം മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു