കട്ടാങ്ങൽ അങ്ങാടിയിലെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം - യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
കട്ടാങ്ങൽ:
ചാത്തമംഗലം പഞ്ചായത്തിലെ ഭരണ സിരാ കേന്ദ്രമായ കട്ടാങ്ങൽ അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂമ്പാരമായി കെട്ടി കിടക്കുന്നു. കാൽനട യാത്രക്കാർക്കും കച്ചവടക്കാർക്കും ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
എൻ ഐ ടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സ്ഥിരമായി നടന്നു പോകുന്ന വഴിയിലാണ് മാസങ്ങളായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാതെ കെട്ടി കിടക്കുന്നത്. പൊതു സ്ഥലങ്ങളിൽ അല്ലെങ്കിൽ കച്ചവട സ്ഥാപനങ്ങലൊക്കെ ഏതെങ്കിലും തരത്തിൽ മാലിന്യങ്ങൾ കണ്ടാൽ ഫൈൻ പോലോത്ത ശക്തമായ നടപടി എടുക്കുന്ന ആരോഗ്യവകുപ്പ് അധികൃതർ ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂമ്പാരമായിട്ടും ഒരു തരത്തിലുള്ള സമീപനവും സ്വീകരിച്ചിട്ടില്ല. ഒരു മഴ പെയ്താൽ ഈ മാലിന്യങ്ങൾ റോഡിലൂടെ കട്ടാങ്ങൽ അങ്ങാടിയിലേക്ക് ഒഴുകി വരുന്ന സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട് പല ആളുകളും പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇത് വരെയും ഒരു നടപടിയും എടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. നമ്മുടെ പരിസ്ഥിതിയെയും മണ്ണിനെയും ഒക്കെ സംരക്ഷിക്കാൻ വേണ്ടി സർക്കാർ എന്തൊക്കെയോ പദ്ധതികൾ കൊണ്ട് വന്നു എന്ന് തള്ളുന്നതല്ലാതെ എൽ ഡി എഫ് ഭരിക്കുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ അതിനു ഉതകുന്ന ചലനങ്ങളൊന്നും നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് പഞ്ചായത്ത് അധികൃതരുടെ കൺ മുന്നിൽ ഇങ്ങനെ കുന്ന് കൂടിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാതെ ഒന്നും കാണാത്ത ഭാവത്തിൽ ഇരിക്കുന്നത്. ദിവസവും ഒരുപാട് ആളുകൾ വന്ന് പോവുന്ന കട്ടാങ്ങൽ അങ്ങാടിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഈ മാലിന്യ കൂമ്പാരം എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹഖീം മാസ്റ്റർ കളൻതോട്, കുഞ്ഞിമരക്കാർ മലയമ്മ, സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, റസാഖ് പുള്ളന്നൂർ, റഈസുദ്ധീൻ താത്തൂർ, ഫാസിൽ കളൻതോട്, മൻസൂർ ഈസ്റ്റ് മലയമ്മ, റഊഫ് മലയമ്മ, ഹനീഫ ചാത്തമംഗലം, സഫറുള്ള കൂളിമാട്, അലി മുണ്ടോട്ട്, അഷ്‌റഫ് കളൻതോട് തുടങ്ങിയവർ സംബന്ധിച്ചു.