കൈതപ്പൊയിൽ: ലഹരിവിമുക്ത സുന്ദരലോകം സാക്ഷാത്കരിക്കുക എന്ന ആഹ്വാനവുമായി കൈതപ്പൊയിൽ എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ എം ഐ ഉദ്ഘാടനം നിർവഹിക്കു ച്ചു.
ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന പ്ലേ കാർഡുകളുമായാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി.
ആദിത് കൃഷ്ണ, ഫാസിൽ, ഷാൻ ' ഷാമിൽ, ഹദിൻ, അമൽ ബൈജു, അജ്ലാൻ, ഹുസ്ന ,ഫഹ്മിയ, ആഫ്രീൻ, റിഫാന, റെന അതുഫ, ഹൈഫ ,അമീൻ ,ദിയ, ദിൽഷ, ഹാദിഅമൻ, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
ദീപ,സജിത മുഹമ്മദ്,സമീറ എന്നിവർ ചടങ്ങിൽ സംസാരിച്ചു.