ഇലക്ഷൻ മാനദണ്ഡങ്ങളനുസരിച്ച് നടത്തിയ മദ്രസയിൽ നടത്തിയ തെരഞ്ഞെടുപ്പ് കൗതുകം പകർന്നു.
മാവൂർ:
മദ്രസാ ലീഡർ അടക്കമുള്ള സ്ഥാനങ്ങളിലേക്ക് ഇലക്ഷൻ മാനദണ്ഡങ്ങളനുസരിച്ച് നടത്തിയ
തെരഞ്ഞെടുപ്പ് പ്രക്രിയ ശ്രദ്ധേയമായി.
മാവൂർ ടൗൺഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന തെരഞ്ഞെടുപ്പാണ്
വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചത്.
ഇലക്ഷൻ നിയന്ത്രിക്കാൻ
പ്രിസൈഡിംഗ് ഓഫീസറും, പോളിംഗ് ഉദ്യോഗസ്ഥരും ബാലറ്റ് പേപ്പറും കയ്യിൽ പുരട്ടാനുള്ള മഷിയും അടക്കമുള്ള മുഴുവൻ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ജനാധിപത്യരീതിയിൽ ആണ് ഇലക്ഷൻ നടത്തിയത്.
നാല് സ്ഥാനങ്ങളിലേക്ക് 8 സ്ഥാനാർത്ഥികൾ ആണ് മത്സരത്തിന് ഉണ്ടായിരുന്നത്.
പ്രിസൈഡിംഗ് ഓഫീസ മാരായി അമൻ അബ്ദുള്ള എം.പി , മിൻഹ എ.പി,
പോളിംഗ് ഓഫീസർമാരായി മുഹമ്മദ് അജ്സൽ എൻ, മുഹമ്മദ് സിയാൻ പി., ഷാദിൽ എൻ.പി ,അയിഷ ടി.പി, ഹാനിയ, ദിൽന എന്നീ വിദ്യാർത്ഥികൾ ഇലക്ഷൻ പ്രക്രിയ നിയന്ത്രിച്ചു .
സദർ മുദരിസ് ഹനീഫ് മൗലവി, മുജീബ് റഹ്മാൻ ഹസനി, അബ്ബാസ് റഹ്മാനി, ടി മൂസ മൗലവി, ഹസ്ബുള്ള ഫൈസി , ഇർഫാൻ മുസ്‌ലിയാർ , ഹുസൈൻ മുസ്ലിയാർ, മദ്രസ സെക്രട്ടറി നിസാർ അഹമ്മദ് കെ പി
എന്നിവർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ജനാധിപത്യത്തിൻ്റെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും
പ്രാധാന്യത്തെപ്പറ്റി ഉൽബോധനം നൽകാനും അധ്യാപകർ മറന്നില്ല.
ബാലറ്റ് പെട്ടികൾ
തുറന്ന് എണ്ണിത്തിട്ടപ്പെടുത്തി വിജയികളെ പ്രഖ്യാപിക്കുന്നത് മറ്റൊരു ദിവസത്തിൽ ആണ്
വിജയികളെ അറിയാനുള്ള
ആകാംക്ഷയും അതേപടി നിലനിർത്താനാണ് പ്രഖ്യാപനം നീട്ടി നിശ്ചയിച്ചത്.