കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോമധുരം പദ്ധതി യുടെ ഭാഗമായി 60 വയസ്സ് പൂർത്തിയായ വയോജനങ്ങൾക്ക് ഷുഗർ പരിശോധന നടത്തുന്നതിന് കാരശ്ശേരി പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന വിതരണ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദേവി മൂത്തേടത്ത് ഐസിഡിഎസ് സൂപ്പർവൈസർ ഒ.വിജില, ജാനിഷ് എന്നിവർ സംസാരിച്ചു.വയോജന എൽഡർ ലൈനെ കുറിച്ചു ഫീൽഡ് റെസ്പോൺസ് ഓഫീസർ വിനീത് ക്ലാസ്സെടുത്തു.