പി.എൻ.പണിക്കർ സ്മൃതിയിൽ
വാഴക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ വായനോത്സവത്തിന് തുടക്കമായി
മലയാളികളെ വായിക്കാനും ചിന്തിച്ച് വിവേകം നേടാനും പഠിപ്പിച്ച അക്ഷര പ്രതിഭ പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനോത്സവത്തിന് തുടക്കമായി
ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് വിദ്യാരഗം കലാ സാഹിത്യ വേദി ആസൂത്രണം ചെയ്തത്.ഒന്നാം ദിവസമായ ഇന്ന് ക്ലാസ്സ് തല പ്രശ്നോത്തരി മത്സരവും പോസ്റ്റർ രചനാ മത്സരവും പോസ്റ്റർ പ്രദർശനവും നടന്നു.
മലയാളത്തിലെ പ്രശസ്ത കാരൻമാരുടെ ചിത്രവും, ജീവചരിത്രം, കൃതികൾ,സാഹിത്യ സംഭാവനകൾ എന്നിവ പരിചയപ്പെടുത്തുന്ന ലഘുക്കുറിപ്പും കുട്ടികൾക്ക് വിജ്ഞാനപ്രദമായി ' പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.'വിദ്യാരംഗം കൺവീനർ .ടി.ഷീബ ടീച്ചർ സ്വാഗത പറഞ്ഞു ചടങ്ങിന്, എസ്.ആർ- ജി കൺവീനർ അബദുൾ മുനീർ അധ്യക്ഷത വഹിച്ചു പി.എം വിജയൻ ,ഗീത പി.സി, രജനി മാരാത്ത്, ഷമീർ അഹമ്മദ്, അഷറഫ്.ഇ കെ ഷീം ലാൽ തുടങ്ങിയ അധ്യാപകർ പങ്കെടുത്തു