ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനാ വസന്തം ചെറുകഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു
വായനാ വസന്തം
രാമനാട്ടുകര:
ഫാറൂഖ് കോളേജ് ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന വായന പരിപാടി 'വായനാ വസന്തം' ചെറുകഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് അധ്യക്ഷനായിരുന്നു. പി.കെ പാറക്കടവിന്റെ ചെറുകഥകളുടെ ആവിഷ്കാരം വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു. ആയിഷ സമീഹ ഗാനവും, ടി ആദിത് വായനാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എ ഗഫൂർ , സ്റ്റാഫ് സെക്രട്ടറി വി.എം ജൂലി, ഇ ഉമ്മുകുൽസു , കെ.ടി റഷീദ് കൂമണ്ണ,എം യൂസുഫ് സംസാരിച്ചു.