ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി, എം ഇ എസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ പ്രത്യേക യോഗ ക്ലാസ്സുകൾ സംഘടിപ്പിച്ചു
കളൻതോട്: ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി, എം ഇ എസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ പ്രത്യേക യോഗ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
ചീഫ് ഇൻസ്ട്രക്റ്റർ & എക്സാമിനർ -എസ് എസ് കെ ഐ.യും , യോഗ അസോസിയേഷൻ കേരള- ജില്ലാ ഫാക്വൽറ്റി മെമ്പറുമായ
മിസിസ്' ടീനാ സ്വരാജ് ഉദ്ഘാടനം ചെയ്തു. പിന്നീട് നടന്ന യോഗ ക്ലാസ്സിൽ, അവർ വിവിധ യോഗാസന മുറകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കേശവൻ കെ.,ബിനു മുക്കം, സജീവൻ ചാരുകേശി,ലീല ടി. എന്നിവർ സംബന്ധിച്ചു.അദ്രിജ ഗിരീഷ് സ്വാഗതവും, മിസ്സിസ് .മിനി പി നന്ദിയും പറഞ്ഞു