ബൈക്കിൽ ഇന്ത്യ കറങ്ങി:
നാട്ടിൽ തിരിച്ചെത്തിയ സുഹൃത്തുക്കൾക്ക് സ്വീകരണം നൽകി.
കളൻതോട് മുതൽ കാശ്മീർ വരെ വിവിധ സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ യാത്ര ചെയ്ത് തിരിച്ചു നാട്ടിലെത്തിയ അനീസിനെയും റിൻഷാദിനേയും കളൻതോട് ടൗൺ മുസ്ലിം യൂത്ത് ലീഗിൻറെയും എം എസ് എഫ് ന്റെയും ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. വാർഡ് മെമ്പർ ഹക്കീം മാസ്റ്റർ പൊന്നാട അണിയിച്ചു. ഫാസിൽ മുടപ്പനക്കൽ ഇരുവർക്കും മധുരം നൽകി. നിയാസ് പരതപൊയിൽ,നിസാർ ടി പി, അഫ്സൽ മായങ്ങോട്, അഷ്‌റഫ് പരപ്പിൽ, ഷമീർ പാലിയിൽ, ബഷീർ എ പി സി, റാഷിക്, ഹബീബ്, ആസിഫ് എ കെ , അനസ് പരതപ്പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി.