കരിദിനമാചരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ബിരിയാണി ചെമ്പിൽ വാഴ നട്ടു.
രാമനാട്ടുകര:
സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കാളികളാണെന്ന സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കരിദിനമാചരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ബിരിയാണി ചെമ്പിൽ വാഴ നട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രദീപ് പനേങ്ങൽ, കെ.സി രാജൻ ,ശിവരാമൻ കോ തേരി ,ബാബുരാജ് കെ.പി ,കെ .ടി റസാക്ക്, മൻസൂർ രാമനാട്ടുകര ,സുഭീഷ് മാരാത്ത്, അയ്യപ്പൻ പി ,വിഥുൻ പി, രാജേഷ് നെല്ലിക്കോട്ട് എന്നിവർ നേതൃത്വം നൽകി.