കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മേള പ്രഭ.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുവാൻ പ്രാദേശിക കലാകാരൻമാരെ കൂടി പങ്കാളികളാക്കിക്കൊണ്ട് രൂപംകൊടുത്ത മേള പ്രഭ (കുട്ടികളുടെ ശിങ്കാരിമേളം) പദ്ധതിക്ക് പ്രവേശനോത്സവ നാളിൽ തുടക്കമായി. മേളപ്രഭയുടെയും സ്കൂൾ പ്രവേശനോത്സവത്തിൻ്റെയും ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷീജ ശശി നിർവ്വഹിച്ചു.
ഇതോടൊപ്പം സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്ര ലാബിൻ്റെ ഉദ്ഘാടനം ബഹു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. എൻ.എം. വിമല നിർവ്വഹിച്ചു..
സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.എൻ.കെ യൂസഫ് ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഷീജ പി സ്വാഗതവും ഹെഡ് മാസ്റ്റർ ശ്രീ രാജീവ് കെ റിപ്പോർട്ടും അവതരിപ്പിച്ചു. കോഴിക്കോട് പ്രശാന്ത് നന്ദി പറഞ്ഞു.
എൻ.എം.എം.എസ് , എം.ടി.എസ്.ഇ, തുടങ്ങിയ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും സംസ്കൃത കലോൽസവ വിജയികൾക്കും മേളപ്രഭ ശിങ്കാരിമേളത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാര വിതരണം ചsങ്ങിൽ നടന്നു. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രീ സ്ക്കൂളുകളുടെ ഘടനാപരവും നിർവ്വഹണപരവുമായ പാനത്തിന് ഡോക്ടറേറ്റു നേടിയ കോഴിക്കോട് ഡയറ്റ് സീനിയർ ലക്ച്ചറർ ശ്രീ.യു.കെ അബ്ദുൾ നാസറിനെയും പഠനോപകരണ നിർമ്മാണത്തിൽ ദേശീയ സയൻസ് ടെക്നോ ഫെസ്റ്റിൽ അംഗീകാരം നേടിയ സ്ക്കൂൾ ഭൗതിക ശാസ്ത്ര അധ്യാപകൻ ശ്രീ.കെ.രാജീവിനെയും, കലാരംഗത്തെ സംഭാവനയ്ക്ക് സംഗീതാധ്യാപകൻ ശ്രീ.എം.കെ പ്രശാന്തിനെയും, ശിങ്കാരിമേളം ചെണ്ടവാദ്യ അധ്യാപകരായ ശ്രീ ക്രിഷോഭിനേയും ശബരീഷിനേയും ചടങ്ങിൽ ആദരിച്ചു .
ബഹു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എം.പി.ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ധനീഷ് ലാൽ,, പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനീഷ് പാലാട്ട്, വാർഡ് മെമ്പർ ശ്രീ.പി.എം .ബാബു, SMC ചെയർമാൻ ശ്രീ.ഉമർ ഷാഫി, SDC ചെയർമാൻ ശ്രീ.മാമുക്കോയ, SPG വൈസ് ചെയർമാൻ ശ്രീ. AMS അലവി, മുൻ ഹെഡ്മാസ്റ്റർ ശ്രീ TE രവീന്ദ്രൻ, പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മയായ കലാകേളി സെക്രട്ടറി ശ്രീ N Mശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.