കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ചൂലാംവയൽ അക്കനാടൻകുഴി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ്, കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ് എന്നിവയാണ് നവീകരണം പൂർത്തികരിച്ച് തുറന്നുകൊടുത്തത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കൊട്ടാരത്തിൽ മാമ്പറ്റമ്മൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡിന് 30 ലക്ഷം രൂപയും കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡിന് 16 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, മെമ്പർമാരായ സജിത ഷാജി, യു.സി ബുഷ്‌റ, മുൻ മെമ്പർ ടി.കെ ഹിതേഷ്കുമാർ, എം.പി ശിവാനന്ദൻ, കെ ഷിജു, പി വിജേഷ്, ടി.കെ രാജീവ്, ടി പ്രവീൺ, ജനാർദനൻ കളരിക്കണ്ടി, കേളൻ നെല്ലിക്കോട്ട്, എം.കെ മുഹമ്മദ്, സി ഭാസ്കരൻ, രാജൻ മാമ്പറ്റച്ചാലിൽ സംസാരിച്ചു.