ഇമ്പിച്ചെക്കു മാസ്റ്റർ പഠനകേന്ദ്രം ഉദ്ഘാടനം മാത്തറ ഇഎംഎസ് ഹാളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു
ഒളവണ്ണ:
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വ്യാജപ്രചരണങ്ങൾ ആര് തുടർന്നാലും ഇടതുപക്ഷം വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ടും കോൺഗ്രസ് തോൽവി പഠിക്കുന്നില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തിൽ ഇമ്പിച്ചെക്കു മാസ്റ്റർ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിപാടിയിൽ സിപിഐഎം കുന്നത്ത്പാലം ലോക്കൽ സെക്രട്ടറി എംഎം പവിത്രൻ അദ്ധ്യക്ഷനായി.
ജംഷീദലി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി.
സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി, ഏരിയ കമ്മറ്റി അംഗങ്ങളായ കെ ബൈജു, എൻ മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ഇമ്പിച്ചെക്കു മാസ്റ്റർ പഠനകേന്ദ്രം ഡയറക്ടർ എ സുരേഷ് സ്വാഗതവും മനോജ് പാലാത്തൊടി നന്ദിയും പറഞ്ഞു.