കൈരളി സാംസ്കാരിക വേദി മനന്തലപാലം
കൈരളി സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, കൊണ്ട് സംഘടിപ്പിക്കപ്പെട്ട സൗഹൃദ കൂട്ടയോട്ടവും വാഹന പ്രചരണ റാലിയും മുഹമ്മദാലി കടപ്പുറത്ത് വെച്ച് കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം നിർവഹിച്ചു.
ചടങ്ങിൽ കൈരളി സാംസ്കാരിക വേദി പ്രസിഡണ്ട് പി.ടി. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
സിക്രട്ടറി എം.പി. ജംഷീദ് സ്വാഗതവും ട്രഷറർ കെ.ടി. ഷഹദാബ് നന്ദിയും രേഖപ്പെടുത്തി.