സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി ജി.എച്ച്.എസ്.എസ് വാഴക്കാടിൻ്റെ സുവർണ്ണ താരങ്ങൾ
പത്തനംതിട്ടയിൽ വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് വാഴക്കാട് GHSSലെ 5 വുഷു താരങ്ങൾ പങ്കെടുത്ത് 4 സ്വർണ്ണവും 1 വെള്ളി മെഡലും കരസ്ഥമാക്കി. മുഹമ്മദ് ഫലാഹ്.പി (52 Kg), ഷഹൻ ഇസ്മഇൽ ( 60 Kg), ദിൽഫ ഉമയ്യ പി.ഇ (42Kg), ജുമാന നസ്റി യുഎം (52Kg) എന്നിവർ സ്വർണ്ണ മെഡലും മുഹമ്മദ് അൻസാം. വി പി (42Kg) വെള്ളി മെഡലും കരസ്ഥമാക്കി. സ്വർണ്ണ മെഡൽ നേടിയ വുഷു താരങ്ങൾ ജൂലൈ 10 മുതൽ 15 വരെ ഹിമാചൽ പ്രദേശിൽ വെച്ച് നടക്കുന്ന ദേശിയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.