സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന പരിപാടിക്ക് ചാത്തമംഗലത്ത് നിന്ന് 500 പേർ പങ്കെടുക്കും
ജൂൺ 23 ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളുടെ സമാപന പര്യടന പരിപാടിക്ക് ചാത്തമംഗലം പഞ്ചായത്തിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ പ്രസിഡണ്ട് എൻ.എം.ഹുസ്സയിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു.
കൺവെൻഷൻ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി ഖാലിദ് കിളിമുണ്ട ഉൽഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. സി.കെ.മുഹമ്മദ് മാസ്റ്റർ, എൻ.പി. ഹമീദ് മാസ്റ്റർ, പി.ടി.എ.റഹിമാൻ ,സജീർ പാഴൂർ, റസാഖ് പുള്ളനൂർ ഇ.എം.അഹമ്മദ് കുട്ടി, പി.ടി. മൊയ്തീൻ കോയ , ഷബീബ. വി.എം. ബുഷ്റ, പി. വർക്കിംഗ് സെക്രട്ടരി
ടി.ടി. മൊയ്തീൻ കോയ നന്ദി പറഞ്ഞു